ടെൽ അവീവ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥനകളെ അവഗണിച്ച് ഗാസയിൽ പുതിയ വ്യോമാക്രമണം നടത്തി ഇസ്രായേൽ. രണ്ടിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. ഗാസ നഗരത്തിലെ ഒരു വീട്ടിലെ നാലുപേരും തെക്കൻ പ്രവിശ്യയിലെ ഖാൻ യൂനിസിൽ രണ്ടുപേരും ആണ് കൊല്ലപ്പെട്ടത്.
യുഎസിന്റെ സമാധാന പദ്ധതി കരാറിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ഹമാസ് പ്രഖ്യാപിക്കുകയും,
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിനോട് ബോംബാക്രമണം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തതിന് തൊട്ടുപിന്നാലെ ആയിരുന്നു ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ഉണ്ടായത്. ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യ ഘട്ടമായി ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനുശേഷം ഗാസയിൽ ആക്രമണം ഉണ്ടായത് സമാധാന പദ്ധതിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ട്രംപ് നിർദ്ദേശിച്ചിട്ടുള്ള 20 പോയിന്റ് സമാധാന പദ്ധതിയിൽ വിവരിച്ചിരിക്കുന്ന നിരവധി വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. എങ്കിലും ഗാസയിലെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് സമ്മതിച്ചിട്ടുണ്ട്. അതേസമയം ട്രംപ് നിർദ്ദേശിച്ചിട്ടുള്ള സമാധാന പദ്ധതിയോട് ഇസ്രായേൽ പൂർണ്ണ സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവിച്ചു.
Discussion about this post