കീവ് : യുക്രെയ്‌നിൽ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യൻ വ്യോമാക്രമണം. സുമി മേഖലയിൽ ഉണ്ടായ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഷോസ്റ്റ്കയിൽ നിന്ന് തലസ്ഥാനമായ കൈവിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് ആക്രമണം ഉണ്ടായതെന്ന് റീജിയണൽ ഗവർണർ ഒലെ ഹ്രിഹോറോവ് അറിയിച്ചു.
ഷോസ്റ്റ്കയിലെ റെയിൽവേ സ്റ്റേഷനിൽ ഒരു ക്രൂരമായ റഷ്യൻ ഡ്രോൺ ആക്രമണം ഉണ്ടായതായി യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കി. ഡസൻ കണക്കിന് യാത്രക്കാർക്കും റെയിൽ തൊഴിലാളികൾക്കും പരിക്കേറ്റതായും സെലെൻസ്‌കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ആക്രമണത്തിൽ ഏകദേശം 30 പേർക്ക് പരിക്കേറ്റതായാണ് പ്രാദേശിക ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുക്രെയ്‌നിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അടുത്തിടെ നിരവധി ആക്രമണങ്ങളാണ് റഷ്യ നടത്തിയിട്ടുള്ളത്.
Discussion about this post