ഇന്ത്യ തന്റെ മാതൃഭൂമിയാണെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. താൻ ഇന്ത്യയെ കുറിച്ച് നല്ലത് പറയുന്നത് പൗരത്വം ലക്ഷ്യം വച്ചല്ലെന്നും താരം പറയുന്നു.തന്റെ പൂർവ്വികരുടെ നാടായ ഇന്ത്യയാണ് തന്റെ ‘മാതൃഭൂമി’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
അടുത്തിടെ, പലരും എന്നെ ചോദ്യം ചെയ്യുന്നത് ഞാൻ കണ്ടു, ഞാൻ പാകിസ്താനെ കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഞാൻ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ചോദിക്കുന്നു, ചിലർ ഇതെല്ലാം ഞാൻ ഭാരതീയ പൗരത്വത്തിനു വേണ്ടിയാണെന്ന് പോലും ആരോപിക്കുന്നു. ഇതെല്ലാം നേരെയാക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നുവെന്ന് താരം പറയുന്നു.
‘പാകിസ്താൻ എന്റെ ജന്മഭൂമിയായിരിക്കാം, പക്ഷേ എന്റെ പൂർവ്വികരുടെ നാടായ ഭാരതമാണ് എന്റെ മാതൃഭൂമി. എനിക്ക് ഭാരതം ഒരു ക്ഷേത്രം പോലെയാണ്. നിലവിൽ, ഭാരതീയ പൗരത്വം തേടാൻ എനിക്ക് പദ്ധതിയില്ല. ഭാവിയിൽ എന്നെപ്പോലുള്ള ആരെങ്കിലും അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ, നമ്മളെപ്പോലുള്ള ആളുകൾക്ക് സിഎഎ ഇതിനകം തന്നെ നിലവിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസം ആർഎസ്എസിനെ പുകഴ്ത്തി ഡാനിഷ് കനേരിയ രംഗത്തെത്തിയിരുന്നു. അംഗീകാരം തേടാതെ,സാമൂഹിക സേവനത്തിനായി സമർപ്പിതരായ ഇത്തരം കൂടുതൽ സംഘടനകൾ ലോകത്തിന് ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.’അംഗീകാരം തേടാതെ സാമൂഹിക സേവനത്തിനായി സമർപ്പിച്ചിരിക്കുന്ന ആർഎസ്എസ് പോലുള്ള കൂടുതൽ സംഘടനകളെ ലോകത്തിന് ആവശ്യമാണ്. ലോകമെമ്പാടുമുള്ള അവരുടെ പ്രവർത്തനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്: സമൂഹങ്ങളെ സഹായിക്കുക, ദരിദ്രരെ പിന്തുണയ്ക്കുക, യുവാക്കളെ ശാക്തീകരിക്കുക. ജാതിയില്ല മതമില്ല, അതിരുകളില്ല സേവനം മാത്രം. ഈ ദൗത്യം മുന്നോട്ട് കൊണ്ട് പോകുന്ന ഓരോ വളണ്ടിയറെയും ഞാൻ അഭിവാദ്യം ചെയ്യുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്.
പാകിസ്താൻ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ഹിന്ദു ക്രിക്കറ്റ് താരമാണ് ഡാനിഷ് കനേരിയ. നിലവിൽ യുകെയിൽ സ്ഥിരം താമസമാക്കിയ ഡാനിഷ്, പാകിസ്താൻ തീവ്രവാദികൾക്ക് അഭയം നൽകുന്ന ഇടമാണെന്ന് നേരത്തെ തുറന്നടിച്ചിരുന്നു
Discussion about this post