കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത നാശം വിതച്ച് മഴ. കനത്ത മഴയിലും മണ്ണിടിച്ചിലിലും 17ലേറെ പേർ മരിച്ചു. മിരിക്, സുഖിയ മേഖലകളിലെ മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി റോഡുകളും വീടുകളും പാലങ്ങളും തകർന്നു.
തുടർച്ചയായ മഴ പല പ്രദേശങ്ങളിലും ആശയവിനിമയം വിച്ഛേദിക്കുകയും റോഡ് ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു. സിലിഗുരിയെയും മിരിക്കിനെയും ബന്ധിപ്പിക്കുന്ന, ദുധിയയിലെ ബാലസൺ നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലമായ ധുഡിയ പാലം കനത്ത മഴയെത്തുടർന്ന് തകർന്നു.
ഡാർജിലിംഗിലെ ദുരന്തത്തിൽ പ്രധാനമന്ത്രി മോദി ദുഃഖം രേഖപ്പെടുത്തി. “ഡാർജിലിംഗിലെ അപകടത്തിൽ നിരവധി പേർക്ക് ജീവനും സ്വത്തിനും നഷ്ടം വന്നതിൽ ഞാൻ അതീവ ദുഃഖിതനാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ഡാർജിലിംഗിലും പരിസര പ്രദേശങ്ങളിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” എന്ന്
എക്‌സിലെ ഒരു പോസ്റ്റിലൂടെ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
Discussion about this post