കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പിയില്‍ ആലോചന. ശ്രീശാന്ത് മത്സരിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ സമീപിച്ചുവെന്നാണ് സൂചന. എന്നാല്‍, മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും ശ്രീശാന്ത് ഇതുവരെ അറിയിച്ചിട്ടില്ല. അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ശ്രീശാന്തിന്റെ അമ്മ പറയുന്നത്. തീരുമാനമെടുക്കാന്‍ സമയം വേണമെന്നാണ് ശ്രീശാന്തുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി, എറണാകുളം എന്നീ മണ്ഡലങ്ങളാണ് ശ്രീശാന്തിന് വേണ്ടി പരിഗണിക്കുന്നത്. തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നേരത്തെ തന്നെ തീ്രുമാനമായതിനാല് ശ്രീശാന്തിനെ കൊച്ചിയില്‍ മത്സരിപ്പിക്കുക എന്നതാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നാളെ കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി ശ്രീശാന്ത് കൂടിക്കാഴ്ച്ച നടത്തും. ഇതിനു ശേഷമാകും പ്രഖ്യാപനമുണ്ടാവുക.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്നു ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പറഞ്ഞു. തൃപ്പൂണിത്തുറയിലോ, എറണാകുളത്തോ മത്സരിക്കാനാണ് താല്പര്യം. കൂടുതല്‍ പരിഗണന തൃപ്പൂണിത്തുറയ്ക്കാണ്. തന്റെ ഭാര്യവീട്ടുകാര്‍ ബിജെപി അനുഭാവികളാണെന്നും ഭര്‍ത്തൃ രിതാവ് മധ്യപ്രദേശ് മന്ത്രിയാണെന്നും ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സ്ഥാനാര്‍ത്ഥിയാകുന്നതു സംബന്ധിച്ച് ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നുവെന്ന് ശ്രീശാന്ത് സ്ഥിരീകരിച്ചു. തന്റെ പ്രതിസന്ധി ഘട്ടത്തില്‍ ബിജെപി ഒരു പാട് സഹായങ്ങള്‍ ചെയ്തുവെന്നും ശ്രീശാന്ത് പറഞ്ഞു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ആവേശം പകരാന്‍ ശ്രീശാന്ത് ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. സിനിമ താരം കവിയൂര്‍ പൊന്നമ്മയും ബിജെപിയ്ക്ക് വേണ്ടി ഇത്തവണ പ്രചരണത്തിന് ഇറങ്ങും.
Discussion about this post