ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയിയെ വിമർശിച്ച് എംഎൻഎം നേതാവും നടനുമായ കമൽഹാസൻ. കരൂർ സംഭവം ഒരു ദുരന്തമാണെന്ന് വിശേഷിപ്പിച്ച താകം. സംഘാടകരായ വിജയിയുടെ പാർട്ടിക്ക് ഇതിൽ ഉത്തരവാദിത്വമുണ്ടെന്നും മാപ്പ് പറഞ്ഞ് തെറ്റ് അംഗീകരിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കി.
ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനായി മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കരുതെന്നും താരം വ്യക്തമാക്കി. എല്ലാവർക്കും, പ്രത്യേകിച്ച് സംഘാടകർക്ക്, ഉത്തരവാദിത്തമുണ്ട്. കാര്യങ്ങൾ തെറ്റായിപ്പോയി, മാപ്പ് പറയാനും തെറ്റ് അംഗീകരിക്കാനുമുള്ള സമയമാണിതെന്ന് കമല്ഡഹാസൻ വ്യക്തമാക്കി.
ഇത് ക്ഷമ ചോദിക്കാനും തെറ്റ് അംഗീകരിക്കാനുമുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു. കരൂർ ദുരന്തത്തിൽപെട്ടവർക്ക് അനുശോചനം അറിയിക്കാനാണ് ഞാൻ വന്നത്. അന്വേഷണം നടക്കുന്ന സമയത്ത് മറ്റ് വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കമൽഹാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കൊപ്പമാണ് താരം കരൂരിലെത്തിയത്.
സെപ്തംബർ 27ന് വിജയ്‌യുടെ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ മരിച്ചത്. 18 സ്ത്രീകളും 14 പുരുഷൻമാരും 9 കുട്ടികളുമാണ് മരിച്ചത്. ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Discussion about this post