ഇന്ത്യയുമായുള്ള സംഘർഷത്തിൽ ചൈനീസ് നിർമ്മിത ആയുധങ്ങൾ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്ന അവകാശവാദവുമായി ഉന്നത പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ. പാകിസ്താൻ സായുധസേനയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
പാകിസ്താൻ ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നും എന്നാൽ തങ്ങളുടെ ഒരു വിമാനം പോലും ഇന്ത്യയ്ക്ക് തകർക്കാൻ കഴിഞ്ഞില്ലെന്നും പാക് സൈനിക ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ സഹായിയും പ്രഖ്യാപിത ഭീകരനായ സുൽത്താൻ ബഷീറുദ്ദീൻ മഹ്‌മൂദിന്റെ മകനുമാണ് അഹമ്മദ് ഷെരീഫ് ചൗധരി.
Discussion about this post