ഖത്തർ എയർലൈൻസിൽ യാത്ര ചെയ്യുന്നതിനിടെ 85 കാരൻ മരണപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് മകൻ. കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റായ അസോക ജയവീരയാണ് വിമാന യാത്രക്കിടെ മരിച്ചത് . യുഎസിൽ നിന്ന് ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സസ്യാഹാരി ആയ ജയവീര അബദ്ധത്തിൽ മാംസം കഴിച്ചിരുന്നു. 2023 ജൂലൈയിൽ ആയിരുന്നു ഈ സംഭവം. തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യം മൂലം ജയവീര മരണപ്പെടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവത്തിന് പിന്നാലെ ജയവീരന്റെ മകൻ കാലിഫോർണിയ കോടതിയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സസ്യാഹാരിയായ ജയവീരൻ യാത്രക്കിടെ വിമാനത്തിലെ എയർ ഹോസ്റ്റസിനോട് സസ്യാഹാരം നൽകാൻ ആവശ്യപ്പെട്ടു. തങ്ങളുടെ പക്കം ഇനി സസ്യാഹാരം ഒന്നും ഇല്ലെന്ന് പറഞ്ഞ എയർ ഹോസ്റ്റസ് മാംസാഹാരം നൽകുക ആയിരുന്നു. എന്നാൽ എന്ത് കഴിച്ചിട്ടാണ് ഛർദ്ദിച്ചത് എന്ന് വ്യക്തമല്ലാത്തതു കൊണ്ട് മകൻ കൊടുത്ത പരാതിയിൽ നടപടി ഒന്നും ഉണ്ടായില്ല.
ഛർദ്ദിക്കുന്ന സമയത്ത് വിമാനത്തിലെ ആൾക്കാർ സഹായവുമായി എത്തിയിയിരുന്നു, കൂടുതൽ ചികിത്സ ഉറപ്പാക്കാൻ പൈലറ്റിന് അടിയന്തിര ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. തുടർന്ന് ജയവീരന്റെ മകനായ സൂര്യ അശ്രദ്ധയ്ക്കും തെറ്റായ മരണത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർലൈനിനെതിരെ കേസ് കൊടുക്കുകയായിരുന്നു
Discussion about this post