ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ രണ്ട് സൈനികരെ കാണാതായി. എലൈറ്റ് പാരാ ഫോഴ്‌സിൽ നിന്നുള്ള രണ്ട് സൈനികരെ ചൊവ്വാഴ്ച രാത്രി മുതൽ കൊക്കർനാഗ് വനങ്ങളിൽ നിന്ന് കാണാതായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. സൈനികരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന മേഖലയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മേഖലയിൽ വിന്യസിക്കപ്പെട്ടിരുന്ന സുരക്ഷാ സേനാ സംഘങ്ങളിലെ അംഗങ്ങളായിരുന്നു കാണാതായ രണ്ട് സൈനികരും. സൈനികരെ കണ്ടെത്തുന്നതിനായി മേഖലയിൽ വ്യോമ നിരീക്ഷണവും നടത്തുന്നുണ്ട്.
ഏറെ ദുർഘടമായ വനമേഖലയാണ് ഇത് എന്നുള്ളത് തിരച്ചിൽ ദുഷ്കരമാക്കുകയാണ്. സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും നിരവധി യൂണിറ്റുകൾ തിരച്ചിൽ ദൗത്യത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായ സംഭവത്തിൽ തീവ്രവാദികളുടെ പങ്കാളിത്തം ഉണ്ടോ എന്നുള്ള കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്താൻ കഴിയില്ല എന്നാണ് സൈന്യം അറിയിക്കുന്നത്.
Discussion about this post