മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ശബരിമല സ്വർണ്ണപാളി വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ”സുവർണ്ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ അത് ചെമ്പ് ക്ഷേത്രമായേനെ” എന്നായിരുന്നു ഷിബുവിന്റെ പരിഹാസം. ഭരണസംവിധാനത്തെ പറ്റി വേണ്ടാത്ത തെറ്റിദ്ധാരണകൾ ഉണ്ടാക്കി എ.പദ്‌മകുമാറിന്റെ തലയിൽ എല്ലാം കെട്ടിവെയ്ക്കാനാണ് ദേവസ്വം വകുപ്പ് പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
“പ്രശാന്താണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. പദ്മകുമാർ മാത്രമല്ല അഴിമതിക്ക് പിന്നിൽ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇന്ന് മുഖ്യമന്ത്രിയുടെ എല്ലാമെല്ലാമാണ് പദ്മകുമാർ. അയ്യപ്പനെ പറ്റിക്കാൻ നോക്കിയപ്പോൾ എട്ടിന്റെ പണി അയ്യപ്പൻ തിരിച്ചു കൊടുത്തു” ഷിബു ബേബി ജോൺ പറഞ്ഞു.
അതേസമം ശബരിമല സ്വർണ്ണപാളി വിവാദത്തെ പറ്റിയും മുഖ്യമന്ത്രി നിയമസഭയിൽ സംസാരിച്ചു. കുറ്റവാളികൾ ആരാണെങ്കിലും അവർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും കുറ്റവാളികളെ ഒരുകാലത്തും സർക്കാർ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്‌തവർ ആരാണെങ്കിലും അവർക്ക് അർഹമായ ശിക്ഷ നടപ്പിലാക്കുന്ന ശീലവുമാണ് ഞങ്ങൾക്കെന്നും പറഞ്ഞ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതീകരിച്ചത്.
വിഷയത്തെ പറ്റി കൂടുതൽ പരിശോധന നടത്തണമെന്നാണ് ഹൈക്കോടതിയിൽ ദേവസ്യം ബോർഡും വകുപ്പും സ്വീകരിച്ച നിലപാട്. ഹൈക്കോടതി നിയമിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post