അന്തരിച്ച മുതിർന്ന ആർഎസ്എസ് പ്രവർത്തകനും ആർഎസ്എസിന്റെ മുൻ പ്രാന്ത സംഘചാലകുമായിരുന്ന പി.ഇ.ബി മേനോന് ആദരാഞ്ജലികൾ അറിയിച്ച് മോഹൻലാൽ. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന അദ്ദേഹമെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. വിശ്വശാന്തി ഫൗണ്ടേഷൻ്റെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറും മാർഗ്ഗദർശിയും ആയിരുന്നു മേനോൻ സാർ എന്നും മോഹൻലാൽ ഓർമ്മ പങ്കുവെച്ചു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റ്,
ആദരണീയനായ പി.ഇ.ബി മേനോൻ സാർ നമ്മോട് വിടപറഞ്ഞു. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന അദ്ദേഹം, കേരളത്തിലെ അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് കൂടിയാണ്. വിശ്വശാന്തി ഫൗണ്ടേഷൻ്റെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറും മാർഗ്ഗദർശിയും ആയിരുന്നു മേനോൻസാർ . ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, അവയെല്ലാം വിജയകരമായി നടപ്പിലാക്കാൻ അശ്രാന്തപരിശ്രമം നടത്തുകയും, മറ്റുള്ളവർക്ക് പ്രചോദനം പകരുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്‍റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നുകൊണ്ട് , വേദനയോടെ ആദരാഞ്ജലികൾ.
Discussion about this post