തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്. നേരത്തെ ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിനുപുറമെ ഇപ്പോൾ ലൈംഗികാതിക്രമ വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്.
നെയ്യാറ്റിൻകര സ്വദേശിനിയായ ബേക്കറി ഉടമയുടെ ആത്മഹത്യയെ തുടർന്നാണ് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യം അപകടമരണമെന്നു കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നാലെ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബൈബിളിൽ നിന്നും രണ്ട് ആത്മഹത്യാകുറിപ്പുകൾ കണ്ടെത്തുകയായിരുന്നു. പ്രതി ജോസ് ഫ്രാങ്ക്ളിൻ ഇപ്പോഴും ഒളിവിൽ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ആത്മഹത്യ ചെയ്ത സ്ത്രീ മകൻ രാഹുലിനെഴുതിയ കുറിപ്പിലാണ് കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. ഇയാൾ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്നും ലൈംഗിക താല്പര്യങ്ങൾക്ക് നിർബന്ധിക്കുന്നുവെന്നും പല വിധത്തിൽ ബുദ്ധിമുട്ടിക്കുകയാണെന്നും ആത്മഹത്യ കുറിപ്പിൽ വെളിപ്പെടുത്തലുകൾ ഉണ്ട്.
Discussion about this post