ആറന്മുളയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ്ജ് ഇടംപിടിച്ചു. പ്രാദേശീക ഘടകങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് സിപിഎം വീണ ജോര്‍ജ്ജിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. എന്നിട്ടും പ്രാദേശിക തലത്തില്‍ എതിര്‍പ്പുകളും പ്രതിഷേധവും തുടരുകയാണ്. കഴിഞ്ഞ ദിവസവും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീണ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷവും ഉയരുന്ന പ്രതിഷേധം സിപിഎമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
മണ്ഡലത്തില്‍ വീണ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍-
2- പത്തനംതിട്ട ജില്ലയിലെ ഒരു കുത്തക വ്യവസായിയുടെ നിര്‍ദേശ പ്രകാരമാണ് വീണാ ജോര്‍ജിനു വേണ്ടി ആറന്മുള നീക്കി വച്ചതെന്നാണ് അണികളില്‍നിന്നും ഉയരുന്ന ആക്ഷേപം.
3-കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാന്‍ വീണാ ജോര്‍ജിന് വേണ്ടി കരുക്കള്‍ നീക്കിയിരുന്നു. വീണയുടെ ഭര്‍ത്താവും ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുമായ ജോര്‍ജ് ജോസഫ് ഇതിനായി പലതവണ ഡല്‍ഹിയില്‍ പോയി. പാര്‍ലമെന്റ് സ്ഥാനാര്‍ഥിത്വ മോഹം പരാജയപ്പെട്ടപ്പോള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന വാഗ്ദാനം പാര്‍ട്ടി ഉന്നതനില്‍നിന്നും ലഭിച്ചു.
4-സി.പി.എമ്മുമായോ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയുമായോ യുവജന പ്രസ്ഥാനമായ ഡി.െവെ.എഫ്.ഐയുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് വീണാ ജോര്‍ജ്.
5- ഭര്‍ത്താവ് ജോര്‍ജ് ജോസഫ് 1990ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ്. പിന്നെ കോണ്‍ഗ്രസുകാരനായി തുടര്‍ന്നു.
6-2005ല്‍ വീണയുടെ മാതാവ് റോസമ്മ കുര്യാക്കോസ് പത്തനംതിട്ട നഗരസഭയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി 2005ല്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റ സ്ഥാനാര്‍ഥിയായിരുന്നു അന്ന് എല്‍ഡിഎഫിന്റെ ചെയര്‍ പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരായി വോട്ട് ചെയ്തത് വിവാദമായി. അന്ന് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന റോസമ്മ കുര്യാക്കോസ് അടക്കമുള്ളവര്‍ക്കു നേരെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തിരിഞ്ഞു. സംഭവത്തെ തുടര്‍ന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ജി. നായര്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കുമെതിരേ റോസമ്മ കുര്യാക്കോസ് പോലീസില്‍ പരാതി നല്‍കി. തന്റെ ബ്ലൗസ് വലിച്ചുകീറി ടി.കെ.ജി. നായര്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു റോസമ്മയുടെ പരാതി. ജാമ്യം ലഭിക്കാത്ത വകുപ്പനുസരിച്ച് പോലീസ് കേസ് എടുത്തതിനേത്തുടര്‍ന്ന് ജയിലില്‍ കിടക്കാതെ തടിയൂരാന്‍ അന്ന് ടി.കെ.ജി. നായര്‍ ബുദ്ധിമുട്ടി. ഇതെല്ലാം മറന്നു കൊണ്ടാണ് പാര്‍ട്ടിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയവരെ വെട്ടി നിരത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്
7-കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും കൊടുമണ്‍ ഡിവിഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്നില്‍നിന്നും കുത്തിയ ചരിത്രമാണ് ഇപ്പോള്‍ സ്ഥാനാര്‍ഥി മോഹവുമായി രംഗത്തെത്തിയവര്‍ക്കുള്ളത്.
8-ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മുന്നില്‍ സിപിഎം മുട്ടുകുത്തിയത് സംസ്ഥാന വ്യാരകമായി തന്നെ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകും.
9-രാഷ്ട്രീയ പാരമ്പര്യവും, പ്രവര്‍ത്തന മികവും ഉള്ളവരെ പാര്‍ട്ടി അവഗണിച്ചത് വലിയ തിരിച്ചടിയ്ക്ക് ഇടയാക്കും
10-സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ പാര്‍ട്ടി മുന്നാം സ്ഥാനത്തേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post