കാബൂൾ : പാകിസ്താൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 15 സൈനികർ കൊല്ലപ്പെട്ടെന്ന പാകിസ്താന്റെ വാദം നിഷേധിച്ച് താലിബാൻ. 15 അല്ല 58 പാക് സൈനികരെ തങ്ങൾ കൊന്നെന്ന് താലിബാൻ വ്യക്തമാക്കി. പാകിസ്താൻ ഭീകരരെ പാലൂട്ടി വളർത്തുകയാണെന്നും താലിബാൻ ആരോപിച്ചു.
അഫ്ഗാനിസ്ഥാന്‍റെ വ്യോമ, കര അതിർത്തികൾ സംരക്ഷിക്കാൻ തങ്ങൾക്ക് പൂർണ്ണ അവകാശം ഉണ്ടെന്നും താലിബാൻ വ്യക്തമാക്കി. പാകിസ്താൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ വിവിധ സൈനിക പോസ്റ്റുകൾ തങ്ങൾ പിടിച്ചെടുത്തതായും താലിബാൻ സൂചിപ്പിച്ചു. പാകിസ്താന്റെ 58 സൈനികരെ തങ്ങൾ കൊന്നെന്നും 30ലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്നും താലിബാൻ അറിയിച്ചു.
ഏറ്റുമുട്ടലിൽ തങ്ങളുടെ 20 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും താലിബാൻ വിശദീകരിച്ചു. അതിർത്തിയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്.
അതേസമയം, ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ച് അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ രാത്രികാല ആക്രമണം നിർത്തിവച്ചതായി താലിബാൻ പറഞ്ഞു.
Discussion about this post