പൊൻകുന്നം എലിക്കുളത്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ മരണം അത്യന്തം വേദനാജനകവും ദാർഭാഗ്യകരവുമെന്ന് ആർഎസ്എസ്. വർഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റേത്. പിതാവ് അജി മരണം വരെ സംഘത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്നുവെന്ന് ആർഎസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് ആർ സാനു വ്യക്തമാക്കി.
അനന്തുഅജിയുടെ അസ്വാഭാവിക മരണത്തെപ്പറ്റി സമഗ്ര അന്വേഷണം വേണം. അനന്തുവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിലും മറ്റുസോഷ്യൽ മീഡിയ പ്ലാറ്റ്മോഫുകളിലും വന്ന കുറിപ്പിനിടയായ സാഹചര്യത്തെപ്പറ്റിയും കൂടുതൽ അന്വേഷണം വേണം. അനന്തുവിന്റെ ആത്മഹത്യയും ആത്മഹത്യാ കുറിപ്പും ദുരൂഹമാണ്. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ട്വരണം ഇക്കാര്യം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആർ സാനു കൂട്ടിച്ചേർത്തു.
Discussion about this post