ഉത്തരേന്ത്യയിൽ കുരിശുമാലയിട്ട് പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്ന തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ വാദം തള്ളി ഫരീദാബാദ് അതിരൂപത. ഉത്തരേന്ത്യയിലെവിടെയും ക്രൈസ്തവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ലെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന ഒറ്റപ്പെട്ട ആക്രമണങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വ്യക്തമാക്കി.
ഉത്തരേന്ത്യയിൽ പുരോഹിതൻമാർക്ക് തിരുവസ്ത്രം അണിഞ്ഞു യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും പാംപ്ലാനി പറഞ്ഞു. കർണാടകയിൽ മതം പ്രചരിപ്പിക്കാൻ കഴിയുന്നില്ലെന്നും ഞങ്ങളുടെ വിശ്വാസങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പാംപ്ലാനിയുടെ ആരോപണം. ഇതാണ് ഫരീദാബാദ് അതിരൂപത പാടെ തള്ളിയിരിക്കുന്നത്.
വർഷങ്ങളായി പഞ്ചാബിൽ സേവനം ചെയ്യുന്ന തനിക്ക് തിരുവസ്ത്രമണിഞ്ഞും കൊന്ത ധരിച്ചും പുറത്തിറങ്ങി നടക്കുമ്പോൾ ബഹുമാനമാണ് ലഭിക്കുന്നതെന്നും രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വച്ച് ആരും പ്രവർത്തിക്കുന്നില്ലെന്നും മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞു. നല്ല സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് സഭയുടെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post