ലഖ്‌നൗ : ദീപാവലിയോട് അനുബന്ധിച്ച് അയോധ്യയിൽ നടത്തുന്ന ദീപോത്സവത്തിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സർക്കാർ എല്ലാ വർഷവും അയോധ്യയിൽ ദീപങ്ങൾക്കായി ഇത്രയധികം പണം ചെലവഴിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. വിളക്കുകൾ കത്തിച്ച് പണം ചിലവാക്കുന്നതിനു പകരം ക്രിസ്മസ് ആഘോഷത്തിന്റെ മാതൃകയിൽ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന എൽഇഡി ലൈറ്റുകൾ ഉപയോഗിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
“ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ക്രിസ്മസ് സമയത്ത് മാസങ്ങളോളം പ്രകാശപൂരിതമായിരിക്കും. നമ്മൾ അവരിൽ നിന്ന് പഠിക്കണം. വിളക്കുകൾക്കും മെഴുകുതിരികൾക്കും പണം ചെലവഴിക്കുന്നതിന് പകരം ഈ മാതൃക പിന്തുടരണംപകരം ഈ മാതൃക പിന്തുടരണം” എന്നും അഖിലേഷ് യാദവ് ഒരു പൊതു പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
ദീപാവലി ആഘോഷിക്കുന്നതിനായി 26 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് അയോധ്യ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അഖിലേഷ് യാദവിന്റെ ഈ പരാമർശം. അതേസമയം അഖിലേഷിന്റെ ഈ പരാമർശത്തെ കുറ്റപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. അയോധ്യ തിളങ്ങുന്നതും സനാതന സംസ്കാരവും എപ്പോഴും അഖിലേഷ് യാദവിന് ഒരു പ്രശ്നമാണെന്ന് വിഎച്ച്പി അഭിപ്രായപ്പെട്ടു.
Discussion about this post