പരസ്യങ്ങളുടെ രാജകുമാരൻ പിയൂഷ് പാണ്ഡെ അന്തരിച്ചു. 70ാം വയസിൽ അണുബാധയെ തുടർന്നാണ് മരണം. ഫെവിക്കോൾ,കാഡ്ബറി,ഏഷ്യൻ പെയിന്റസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് പിയൂഷ് പാണ്ഡെ. പരസ്യനിർമ്മാണ കമ്പനിയായ ഒഗിൽവിയുടെ വേൾഡൈ്വഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ചെയർമാനുമായിരുന്നു പിയൂഷ് പാണ്ഡെ.
പരസ്യങ്ങൾ ഉത്പന്നങ്ങളെയും കമ്പനിയെയും വെറുതെ പരിചയപ്പെടുത്തുക മാത്രം എന്നതിലുപരി പരസ്യം കണ്ടാലും എന്തൊങ്കിലുമൊക്കെ ഓർത്തുവയ്ക്കാൻ തക്കവണ്ണമാകുന്ന ട്രെൻഡിലേക്കുള്ള ആരംഭം പിയൂഷിന്റെ പരസ്യങ്ങളിലൂടെയായിരുന്നു. ബ്രാൻഡ് കമ്യൂണിക്കേഷന്റെ ഭാഷ,ഘടന,വൈകാരിക ആഴം എന്നിവയ്‌ക്കെല്ലാം അദ്ദേഹം പുതിയ മാനം നൽകി.
1982ൽ തന്റെ 27ാം വയസിലാണ് ഒഗിൾവി കമ്പനിയിൽ ചേരുന്നത്. അവിടെ വെച്ചാണ് സൺലൈറ്റ് ഡിറ്റർജന്റിനായി ആദ്യമായി അദ്ദേഹം പരസ്യം എഴുതിതയ്യാറാക്കിയത്. ആറ് വർഷങ്ങൾക്ക് ശേഷം കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാർട്ട്‌മെന്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അവിടെ വെച്ച് അദ്ദേഹം നിർമിച്ച പരസ്യങ്ങളെല്ലാം ഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫെവിക്കോൾ, ഏഷ്യൻ പെയിന്റ്‌സ്,ഹച്ച്, വോഡഫോൺ,കാഡ്ബറി,ബജാജ്.പോണ്ട്‌സ്,ലൂണ മോപ്പഡ്. ഫോർച്യൂൺ ഓയിൽ എന്നിവയ്‌ക്കെല്ലാം അദ്ദേഹം രൂപപ്പെടുത്തിയ പരസ്യങ്ങൾ അന്ത്രാഷ്ട്ര ശ്രദ്ധ നേടി. 2023 ലാണ് അദ്ദേഹം വിരമിക്കുന്നത്.
2016 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. തുടർച്ചയായി എട്ട് വർഷം ഇന്ത്യൻ പരസ്യരംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ദി ഇക്കണോമിക് ടൈംസ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. എൽഐഎ ലെജൻഡ് അവാർഡ് നേടി . 2000-ൽ, മുംബൈയിലെ ആഡ് ക്ലബ് ഫെവിക്വിക്കിനുള്ള അദ്ദേഹത്തിന്റെ പരസ്യത്തെ നൂറ്റാണ്ടിന്റെ പരസ്യമായും കാഡ്ബറിക്കിനായുള്ള അദ്ദേഹത്തിന്റെ വർക്കുകൾ നൂറ്റാണ്ടിന്റെ മികച്ച പരസ്യ ചിത്രങ്ങളായും തിരഞ്ഞെടുത്തു . 2002-ലെ മീഡിയ ഏഷ്യ അവാർഡുകളിൽ പാണ്ഡെയെ ഏഷ്യയുടെ ക്രിയേറ്റീവ് പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. കാൻസിൽ ഇരട്ട സ്വർണ്ണവും (കാൻസർ പേഷ്യന്റ്‌സ് അസോസിയേഷന്റെ പുകവലി വിരുദ്ധ പ്രചാരണത്തിന്) ലണ്ടൻ ഇന്റർനാഷണൽ അവാർഡുകളിൽ ട്രിപ്പിൾ ഗ്രാൻഡ് പ്രൈസും നേടിയ ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.
ഏറെ പ്രചാരം നേടിയ ‘മിലേ സുർ മേരാ തുംഹാര’ എന്ന ദേശഭക്തി ആൽബം സൃഷ്ടിച്ചത് പിയൂഷ് പാണ്ഡെയാണ്. പാണ്ഡെമോണിയം(2025),ഓപ്പൺ ഹൗസ്-വിത്ത് പിയൂഷ് പാണ്ഡെ (2022) എന്നീ രണ്ട് പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.











Discussion about this post