ആറുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ദിവസങ്ങൾക്കൊടുവിൽ ജീവനൊടുക്കി യുവാവ്. ഉത്തർപ്രദേശിലെ ദേവ്രിയ ജില്ലയിലാണ് സംഭവം.
ഓർക്കസ്ട്ര സംഘത്തിലെ കലാകാരനായിരുന്ന 32 കാരൻ ഏറെക്കലമായി ഭാര്യയുമായി അകന്നാണ് കഴിയുന്നത്. ഒരു മുറിവാടകയ്‌ക്കെടുത്ത് റാംബാബു യാദവ് എന്ന സ്വവർഗ പങ്കാളിക്കൊപ്പം കഴിഞ്ഞുവരവെ 32 നായ പിതാവിനെ സന്ദർശിക്കാൻ മകളെത്തുകയായിരുന്നു. ഈ സമയമാണ് റാംബാബു 6 വയസുകാരിയെ ബലാത്സംഗം ചെയ്തത്. പിതാവ് ഇത് ചോദ്യം ചെയ്യുകയും കയ്യേറ്റത്തിൽ കലാശിക്കുകയും ചെയ്തു.
സംഘർഷം കടുത്തതോടെ പിതാവ് പങ്കാളിയുടെ സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോക്സോ കേസെടുത്തിന് ദിവസങ്ങൾക്കൊടുവിൽ ഇയാൾ ജീവനൊടുക്കുകയായിരുന്നു.











Discussion about this post