ഭീകരതയ്ക്കെതിരെ ഐക്യരാഷ്ട്രസഭ നിഷ്ക്രിയമെന്ന ആരോപണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ . ഐക്യരാഷ്ട്രസഭ ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ പക്ഷപാതം കാണിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. യുഎന്നിൻ്റെ വിശ്വാസ്യതയും ഭീകരവാദത്തോടുള്ള പ്രതികരണവും ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ ഐക്യരാഷ്ട്രസഭയുടെ 80-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം വെറും അധരവ്യായാമം മാത്രമായി മാറിയെന്നും വികസനത്തിന്റെയും സാമൂഹിക-സാമ്പത്തിക പുരോഗതിയുടെയും കാര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ ശരിയായി നീങ്ങുന്നില്ലെന്ന് ജയശങ്കർ പറഞ്ഞു. സംഘടനയുടെ തീരുമാനമെടുക്കൽ അംഗങ്ങളുടെ താൽപ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. യുഎന്നിന്റെ തീരുമാനങ്ങൾ ആഗോള മുൻഗണനകളെ അഭിസംബോധന ചെയ്യുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പഹൽഗാം ഭീകരാക്രമണത്തോടുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതികരണത്തെ ജയശങ്കർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. “പഹൽഗാമിലെ ക്രൂരമായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റുപറയുന്ന സംഘടനയെ യുഎൻ സുരക്ഷാ കൗൺസിൽ അംഗം പരസ്യമായി സംരക്ഷിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.













Discussion about this post