പാലക്കാട് : പാലക്കാട് സ്പിരിറ്റ് കടത്തിന് പിന്നിൽ സിപിഎം ലോക്കൽ സെക്രട്ടറി. കഴിഞ്ഞദിവസം പാലക്കാട് നിന്നും സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെ പോലീസ് പ്രതിചേർത്തു. എന്നാൽ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിൽ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ നിന്നും 1260 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്‍റെ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയിരുന്നത്. സിപിഎം ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയൻ എന്ന മറ്റൊരാളും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചത് എന്നാണ് കണ്ണയ്യൻ പോലീസിന് നൽകിയിരിക്കുന്ന മൊഴി.











Discussion about this post