പട്ന : സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന് ഗ്രാൻഡ് പരേഡ് പ്രഖ്യാപിച്ച് അമിത് ഷാ. നാളെ സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികമായ ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ ഒരു മഹത്തായ പരേഡ് ഉണ്ടാകുമെന്നാണ് ബീഹാറിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചത്. ഈ വർഷം മുതൽ എല്ലാ ഒക്ടോബർ 31-നും ഇത്തരത്തിൽ ഒരു ഗ്രാൻഡ് പരേഡ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തെ ഒന്നിപ്പിക്കുന്നതിലും ഇന്ന് നമുക്കറിയാവുന്ന ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായി പട്ടേലും ഇന്ത്യൻ സൈന്യവും നൽകിയ വലിയ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 31ന് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷിക്കുകയും എല്ലാവർഷവും ഒരു ഗ്രാൻഡ് പരേഡ് നടത്തുകയും ചെയ്യും. രാജ്യത്തിന്റെ ഐക്യവും സമഗ്രതയും ഉറപ്പാക്കുന്നതിനാണ് ഈ പരേഡ്. എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനകളെയും കേന്ദ്ര അർദ്ധസൈനിക സേനകളെയും ഈ പരേഡ് ആദരിക്കും.
562 നാട്ടുരാജ്യങ്ങൾ ഒന്നിപ്പിച്ചുകൊണ്ട് സർദാർ വല്ലഭായി പട്ടേൽ ഇന്ത്യയെ ഏകീകരിച്ചു. ഇന്ന് ഇന്ത്യയുടെ ഭൂപടം സർദാർ പട്ടേലിന്റെ സംഭാവനയാണ്. ഉയർന്നുവന്ന എല്ലാ പ്രശ്‌നങ്ങളും അദ്ദേഹം പരിഹരിച്ചു. മാത്രമല്ല, പാകിസ്ഥാൻ ഇടനാഴി നിർമ്മിക്കാനുള്ള പദ്ധതിയും അദ്ദേഹം പരാജയപ്പെടുത്തി. ലക്ഷദ്വീപിൽ ത്രിവർണ പതാക ഉയർന്നതിന് പിന്നിലും അദ്ദേഹം ആയിരുന്നു. സർദാർ പട്ടേലിനെ മറക്കാൻ കോൺഗ്രസ് പാർട്ടി എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. കോൺഗ്രസ് കാരണം സർദാർ പട്ടേലിന് ഭാരതരത്ന ലഭിക്കുന്നത് 41 വർഷം വൈകിയത്. അദ്ദേഹത്തിന് ഒരു ശവകുടീരമോ സ്മാരകമോ പോലും നിർമ്മിച്ചില്ല. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ ആണ് സർദാർ വല്ലഭായി പട്ടേലിനെ ആദരിക്കുന്നതിനായി സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിർമ്മാണം അദ്ദേഹം കമ്മീഷൻ ചെയ്തത്. അത് ഇപ്പോൾ ലോകമെമ്പാടും പ്രശസ്തമായി. സർദാർ പട്ടേലിനെ അവഗണിച്ച കോൺഗ്രസിന് ഏറ്റ ഏറ്റവും വലിയ അടിയാണ് അത് എന്നും അമിത് ഷാ വ്യക്തമാക്കി.









Discussion about this post