മുഴുവൻ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിന് തടസ്സം നിന്നത് മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്രു. പട്ടേലിന്റെ ആഗ്രഹത്തിന് നെഹ്രു തടസ്സം നിൽക്കുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. ഗുജറാത്തിലെ നർമദ ജില്ലയിലെ ഏകതാ നഗറിൽ രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ മുഴുവൻ കശ്മീരും ഇന്ത്യയുമായി ഒന്നിപ്പിക്കണമെന്ന് പട്ടേൽ ആഗ്രഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നത് നെഹ്‌റുജി തടഞ്ഞു. കശ്മീരിനെ വിഭജിച്ചു, പ്രത്യേക ഭരണഘടനയും പതാകയും നൽകി. കോൺഗ്രസിന്റെ ആ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ടുവെന്ന് മോദി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിനുശേഷം 550ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമായ ദൗത്യം പട്ടേൽ സാധ്യമാക്കി. ഒരു ഇന്ത്യ, മികച്ച ഇന്ത്യ എന്ന ആശയം അദ്ദേഹത്തിന് പരമപ്രധാനമായിരുന്നു. രാഷ്ട്രത്തെ സേവിക്കുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പട്ടേൽ ഒരിക്കൽ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.











Discussion about this post