ചെന്നൈ : അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിലെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ തയ്യാറെടുക്കുന്നു. മുൻ ചെന്നൈ പ്ലാന്റിൽ നിർമ്മാണം പുനരാരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 3,250 കോടി രൂപയുടെ നിക്ഷേപമാണ് ഫോർഡ് പുതുതായി ഇന്ത്യയിൽ നടത്തിയിരിക്കുന്നത്.
ചെന്നൈ പ്ലാന്റിൽ നിർമ്മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാരുമായി കമ്പനി ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. ഈ പ്ലാന്റിൽ അടുത്ത തലമുറ പവർട്രെയിനുകൾ വികസിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ആഗോള എഞ്ചിൻ ഉൽപാദനത്തിനും കയറ്റുമതിക്കും ആയിട്ടാണ് ചെന്നൈ പ്ലാന്റിൽ ഫോർഡ് പ്രവർത്തനം പുനരാരംഭിക്കുന്നത്.
പുതുതലമുറ എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിച്ചുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ഫോർഡ് ലക്ഷ്യമിടുന്നത്. 2029 ൽ ഉത്പാദനം ആരംഭിക്കുമെന്നാണ് സൂചന. ചെന്നൈ പ്ലാന്റിന് പ്രതിവർഷം ഏകദേശം 235,000 എഞ്ചിനുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഈ പദ്ധതി വിതരണ ശൃംഖലയിലുടനീളം 600 ൽ അധികം നേരിട്ടുള്ള തൊഴിലവസരങ്ങളും നിരവധി പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും.









Discussion about this post