മുംബൈ : ചാവേർ ബോംബ് ഭീഷണിയെ തുടർന്ന് ജിദ്ദയിലേക്ക് പോയിരുന്ന ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ലാൻഡിങ് നടത്തി. ജിദ്ദ-ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിലാണ് ചാവേർ ബോംബ് ഉണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കുകയായിരുന്നു.
“എൽ.ടി.ടി.ഇ-ഐ.എസ്.ഐ പ്രവർത്തകർ 1984 ലെ മദ്രാസ് എയർപോർട്ട് മോഡസ് ഓപ്പറേറ്റി ശൈലിയിലുള്ള ഒരു പ്രധാന സ്ഫോടനം ആസൂത്രണം ചെയ്തിട്ടുണ്ട്” എന്നായിരുന്നു ഇൻഡിഗോ വിമാനത്തിനെതിരായ ഭീഷണി സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നത്. മുംബൈയിലേക്ക് തിരിച്ചുവിട്ട വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പരിശോധനയിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിട്ടില്ല എന്നാണ് വിമാനത്താവളം അധികൃതർ അറിയിക്കുന്നത്.
നവംബർ ഒന്നിന് ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം 6E 68 ന് ആണ് സുരക്ഷാ ഭീഷണി ഉണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.









Discussion about this post