എൽവിഎം3 എം5 വിക്ഷേപണം ഇന്ന്. വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽനിന്നാണ് വിക്ഷേപണം. നാവിക സേനയ്ക്കായുള്ള വാർത്താ വിനിമയ ഉപഗ്രഹം CMS 03യെയാണ്എൽവിഎം3 എം5 വഹിക്കുന്നത്.
സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് CMS 03. ഉപഗ്രഹം കടലിലും കരയിലും ഏത്‌കാലാവസ്ഥയിലും വാർത്താവിനിമയം സുഗമമാക്കാൻ സഹായിക്കുന്നതാണ് ഈ ഉപഗ്രഹം.
2025ലെ ഐഎസ്ആർഓയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങള്‍ ഐഎസ്ആർഓ രഹസ്യമായിസൂക്ഷിക്കുകയായിരുന്നു. ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോഐഎസ്ആർഓ പുറത്തുവിട്ടിട്ടില്ല.









Discussion about this post