ശ്രീനഗർ : സബർമതി എക്സ്പ്രസിൽ സൈനികൻ കുത്തേറ്റു മരിച്ചു. ജമ്മു കശ്മീരിലെ ഉദംപൂരിൽ ജോലി ചെയ്തിരുന്ന ജിഗ്നേഷ് ചൗധരിയാണ് കൊല്ലപ്പെട്ടത്. ബിക്കാനീർ ജമ്മു താവി സബർമതി എക്സ്പ്രസ് ട്രെയിനിൽ വച്ചാണ് സംഭവം നടന്നത്. ട്രെയിൻ അറ്റൻഡന്റ് സുബൈർ മേമൻ ആണ് സൈനികനെ കൊലപ്പെടുത്തിയത്.
ട്രെയിനിൽ ബെഡ്ഷീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ട്രെയിൻ അറ്റൻഡന്റ് സുബൈർ മേമൻ സൈനികനെ കത്തികൊണ്ട് കുത്തുകയായിരുന്നു. രാജസ്ഥാൻ ബിക്കാനീർ റെയിൽവേ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മരിച്ച ജവാൻ ഫിറോസ്പൂർ കാന്റിൽ നിന്ന് ട്രെയിനിൽ കയറിയതാണ്. ഗുജറാത്തിലെ സബർമതി നിവാസിയായ അദ്ദേഹം വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി സബർമതി എക്സ്പ്രസ്സിന്റെ എസി കോച്ചിനുള്ളിലാണ് തർക്കം നടന്നത്. ബെഡ്ഷീറ്റ് ആവശ്യപ്പെട്ട് സൈനികനും ട്രെയിൻ അറ്റൻഡന്റും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ട്രെയിൻ അറ്റൻഡന്റ് സുബൈർ മേമൻ മടങ്ങിപ്പോവുകയും പിന്നീട് കത്തിയുമായി തിരികെ കോച്ചിനുള്ളിൽ എത്തി സൈനികനെ കുത്തി. കനത്ത രക്തസ്രാവത്തെ തുടർന്ന് സൈനികൻ വൈകാതെ തന്നെ മരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.









Discussion about this post