ചൈനീസ് അതിർത്തിക്കടുത്തും സംയുക്ത സൈനിക അഭ്യാസം നടത്താൻ ഒരുങ്ങി ഇന്ത്യ. ഇസ്‌റ്റേൺ കമാൻഡിന്റെ നേതൃത്വത്തിൽ പൂർവി പ്രചണ്ഡ് പ്രഹാർ’ എന്ന് പേരിട്ട സൈനികാഭ്യാസം നവംബർ 11 മുതൽ 15 വരൈയാണ് നടക്കുക. ഗുജറാത്തിലെ സർ ക്രീക്ക് ഉൾപ്പെടെയുള്ള പാകിസ്താൻ അതിർത്തി മേഖലയിലാണ് കഴിഞ്ഞയാഴ്ച ഇന്ത്യ ത്രിശൂൽ എന്ന പേരിൽ സംയുക്ത സൈനിക അഭ്യാസം നടത്തിയത്.
ഇന്ത്യൻ സൈന്യത്തിന്റെ പുതിയ ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയൻ, അശ്‌നി, ദിവ്യാസ്ത്ര ബറ്റാലിയനുകൾ എന്നിവ പൂർവി പ്രചണ്ഡ് പ്രഹാർ സൈനികാഭ്യാസത്തിന്റെ ഭാഗമാകും.
ഭാവിയിലെ സംയുക്ത ദൗത്യങ്ങൾക്കായി കര, വ്യോമ, സമുദ്ര മേഖലകളിലെ മൾട്ടി-ഡൊമെയ്ൻ സംയോജനം സാധൂകരിക്കുക, പരസ്പര പ്രവർത്തനക്ഷമതയും കമാൻഡ് ഘടനകളും പരിഷ്‌കരിക്കുക എന്നിവയാണ് ഈ അഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു. ‘ഉയർന്ന ഉയരത്തിലുള്ള സാഹചര്യങ്ങളിൽ പോരാട്ട ചടുലതയും പൊരുത്തപ്പെടുത്തലും വർദ്ധിപ്പിക്കുന്നതിനുള്ള പരിഷ്‌കരിച്ച തന്ത്രങ്ങൾ, സാങ്കേതിക വിദ്യകൾ, നടപടിക്രമങ്ങൾ എന്നിവ ഇത് പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









Discussion about this post