വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിലെ രസകരമായ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഔപചാരികമായി ആരംഭിച്ച സൗഹൃദസംഭാഷണം പിന്നീട് നർമ്മത്തിലേക്കും പൊട്ടിച്ചിരിയിലേക്കും വഴിമാറി.
പ്ലെയർ ഓഫ് ദി ടൂർണമെന്റായ ദീപ്തിശർമ്മയുടെ കയ്യിലെ ടാറ്റൂവിനെ കുറിച്ച് മോദി ചോദിക്കുകയുണ്ടായി.നിങ്ങളുടെ കൈയിൽ ഹനുമാൻ സ്വാമിയുടെ ടാറ്റൂ ഉണ്ടല്ലോ, അത് നിങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിച്ചിട്ടുണ്ടോ? മോദി ചോദിച്ചു. ‘എന്നിലുള്ളതിനേക്കാൾ കൂടുതൽ വിശ്വാസം ഞാൻ അദ്ദേഹത്തിൽ അർപ്പിക്കുന്നുണ്ട്. എൻറെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ അത് വ്യക്തിപരമായി എന്നെ വളരെയധികം സഹായിക്കുന്നുമുണ്ട്. ബുദ്ധിമുട്ടുകൾ മറികടക്കാൻ അതെന്നെ സഹായിക്കുന്നു.ദീപ്തിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജയ് ശ്രീറാം എന്ന് എഴുതിയിട്ടുണ്ടല്ലോ എന്ന മോദിയുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ദീപ്തിയുടെ മറുപടി.
ചർച്ചയ്ക്കിടെ പ്രധാനമന്ത്രി മോദി, ബാറ്റർ ഹർലിന്റെ എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നതിന്റെയും സംഘർഷങ്ങൾക്കിടയിലും മനസാന്നിദ്ധ്യം നിലനിർത്താനുള്ള കഴിവിനെയും പ്രശംസിച്ചിരുന്നു. ഇതിന് മറുപടി നൽകിയ ശേഷമാണ് ഹാർലിൻ തന്റെ നർമ്മം കലർന്ന ചോദ്യവുമായി എത്തിയത്. ഗൗരവമേറിയതോ ക്രിക്കറ്റുമായി ബന്ധപ്പെട്ടതോ ആയ ഒരു ചോദ്യം അവൾ ചോദിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചപ്പോളാണ് ഈ ട്വിസ്റ്റ്.
സർ അങ്ങയുടെ ചർമ്മം എപ്പോഴും തിളങ്ങുന്നതാണ്. ദയവായി ചർമ്മസംരക്ഷണ ദിനചര്യ എന്താണെന്ന് പറയാമോ? ഹർലിന്റെ അപ്രതീക്ഷിത ചോദ്യം പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാവരെയും ചിരിപ്പിച്ചു. ഹാർലിന്റെ ചോദ്യത്തിന് പുഞ്ചിരിയോടെ ‘ഞാൻ അതൊന്നും ചിന്തിക്കാറേയില്ലെന്ന്’ പ്രധാനമന്ത്രി മറുപടി നൽകി. രാജ്യത്തെ ജനങ്ങളുടെ സ്‌നേഹമാണ് പ്രധാനമന്ത്രിയെ തിളക്കമുള്ളതാക്കുന്നത് എന്ന് ഓൾറൗണ്ടർ റാണ പറഞ്ഞപ്പോൾ, തീർച്ചയായും അങ്ങനെയാണ്. അത് ശക്തിയുടെ ഒരു വലിയ ഉറവിടമാണെന്ന് മോദി പറഞ്ഞു.
കഴിഞ്ഞയാഴ്ച നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് കിരീടം നേടിയത്. വിജയത്തിന് ശേഷം ടീം, മുഖ്യ പരിശീലകൻ അമോൽ മസുംദാറിനും ബിസിസിഐ പ്രസിഡൻറ് മിഥുൻ മൻഹാസിനുമൊപ്പമാണ് വനിത ടീം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.









Discussion about this post