ക്രിക്കറ്റ് കളിച്ചിരിക്കാതെ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കാൻ നോക്ക് പത്ത് കാശ് കൈയിൽ വരും’ ക്രിക്കറ്റ് പ്രൊഫഷനാക്കാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടായേക്കാവുന്ന ഉപദേശമാണിത്. ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ പലരും ക്രിക്കറ്റ് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ജോലിയ്ക്ക് ശ്രമിക്കും. എന്നാൽ ക്രിക്കറ്റ് കൊണ്ട് ജീവിതമാകെ മാറി മറിഞ്ഞ അനുഭവമാണ് ജമീമ റോഡ്രിഗസിന്. സെമിഫൈനലിൽ ഇന്ത്യൻ ടീമിന്റെ വിജയശില്പിയായ ബാറ്റർ ഇപ്പോൾ നാട്ടിലെ സ്റ്റാറാണ്,ഒപ്പം കോടീശ്വരിയുമാണ്.
ഒരൊറ്റ മാച്ചിലെ പെർഫോമൻസ് കൊണ്ട് മാത്രം ജെമീമയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു. പരസ്യബ്രാൻഡുകൾ കോടികൾ വാഗ്ദാനം ചെയ്ത് ജമീമയെ കൊത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ലോകകപ്പിന് പിന്നാലെ നവി മുംബൈയിൽ ഒരു ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് താരം. സുരക്ഷാ കാരണങ്ങളാൽ കൃത്യമായ മേൽവിലാസം നൽകിയിട്ടില്ല. വാഷി മേഖലയിലാണ് വീടെന്ന വിവരം മാത്രമേ പുറത്ത് വിട്ടിട്ടുള്ളൂ.മിനിമലിസ്റ്റിക് ശൈലിയിലാണ് വീട്ടിലെ അലങ്കാരങ്ങളൊക്കെയും. ആഡംബരവും ക്ലാസും സമന്വയിക്കുന്ന ഇടമാണ് ജമീമയുടെ വീടെന്ന് താരം സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ വ്യക്തമാക്കുന്നു









Discussion about this post