ആർജെഡിയടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ യുവാക്കളെ ഗുണ്ടകളാക്കി മാറ്റാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻഡിഎ യുവതലമുറയ്ക്ക് കമ്പ്യൂട്ടറുകളും കായിക ഉപകരണങ്ങളും നൽകുമ്പോൾ,ആർജെഡി അവർക്ക് പിസ്റ്റളുകൾ നൽകുന്നതിനെ കുറിച്ച് സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. സീതാമഢിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിലെ കുട്ടികൾക്ക് വേണ്ടി ആർജെഡി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വ്യക്തമാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജംഗിൾ രാജിന്റെ ആളുകളുടെ പാട്ടുകളും മുദ്രാവാക്യങ്ങളും ശ്രദ്ധിക്കൂ. നിങ്ങൾക്ക് വിറയൽ വരും. പിടിച്ചുപറിക്കാരാകണമെന്ന് നിഷ്‌കളങ്കരായ കുട്ടികളെ കൊണ്ട് ആർജെഡിയുടെ വേദികളിൽ പറയിപ്പിക്കുകയാണ്. ബിഹാറിലെ ഒരു കുട്ടി ഗുണ്ടയാകണോ അതോ ഡോക്ടറാകണോ? നമ്മുടെ കുട്ടികളെ ഗുണ്ടകളാക്കാൻ ആഗ്രഹിക്കുന്നവരെ നാം വിജയിക്കാൻ അനുവദിക്കുമോ എന്ന് പ്രധാനമന്ത്രി ചോദിച്ചു.
ഈ ആളുകൾക്ക് സ്വന്തം മക്കളെ മുഖ്യമന്ത്രിമാരും മന്ത്രിമാരും എംപിമാരും എംഎൽഎമാരുമാക്കാൻ ആഗ്രഹമുണ്ട്, എന്നാൽ നിങ്ങളുടെ കുട്ടികൾക്ക് അവർ രംഗദാറുകളെ (ഗുണ്ടകൾ) ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. ബീഹാർ ഒരിക്കലും ഇത് അംഗീകരിക്കില്ല. ജംഗിൾ രാജ് എന്നാൽ പിസ്റ്റളുകൾ, ക്രൂരത, അഴിമതി, ശത്രുത എന്നിവയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു ആർജെഡി സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുപ്പ് വേദിയിൽ നിന്ന് പത്ത് വയസുള്ള ഒരു കുട്ടി പിസ്റ്റളുകളെ കുറിച്ചും ഗുണ്ടകളെ കുറിച്ചും സംസാരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇതാണ് പ്രധാനമന്ത്രി പരാമർശിച്ചത്.
ഇന്നത്തെ ബിഹാറിൽ ‘ഹാൻഡ്‌സ് അപ്പ് എന്ന് പറയുന്നവർക്ക് സ്ഥാനമില്ല. ബിഹാറിന് ഇപ്പോൾ വേണ്ടത് സ്റ്റാർട്ടപ്പുകളെ സ്വപ്നം കാണുന്നവരാണ്’ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി ‘നയി ചാഹിയേ കട്ട സർക്കാർ, ഫിർ ഏക് ബാർ എൻഡിഎ സർക്കാർ (തോക്കുമായി ഒരു സർക്കാർ നമുക്ക് വേണ്ട, ഒരിക്കൽ കൂടി എൻഡിഎ സർക്കാർ)’ എന്ന പുതിയ മുദ്രാവാക്യവും അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു.
ജംഗിൾ രാജ് പിസ്റ്റളുകൾ, ക്രൂരത, അഴിമതി, ശത്രുത ഈ ആളുകൾക്ക് മോശം മൂല്യങ്ങളുണ്ട്. അവർക്ക് മോശം ഭരണം വേണം. കാട്ടുരാജ് വന്നയുടൻ ബിഹാറിന്റെ പതനത്തിന്റെ യുഗം ആരംഭിച്ചു. ബിഹാറിലെ എല്ലാ വികസനവും ആർജെഡി അവസാനിപ്പിച്ചു. അവരിൽ നിന്നുള്ള വികസനത്തെക്കുറിച്ചുള്ള ഏതൊരു വാക്കും നുണ) ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.









Discussion about this post