മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടെ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ. അവരുടെ കമ്പനിയും സുരക്ഷാ വൃത്തങ്ങളും ആണ് ഇക്കാര്യം അറിയിച്ചത്. മാലിയിൽ അശാന്തിയും ജിഹാദി അക്രമവും രൂക്ഷമാകുന്ന സാഹചര്യത്തിനിടെയാണ് സംഭവം.
പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ച ആണ് തോക്കുധാരികളായ ഒരു സംഘം തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്. വൈദ്യുതീകരണ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിലാണ് ഇവർ ജോലി ചെയ്യുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.”അഞ്ച് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി കമ്പനി പ്രതിനിധി സ്ഥിരീകരിച്ചിരുന്നു. “കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ ഒരു സംഘടനയും തട്ടിക്കൊണ്ടുപോകലിൻരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അതേ സമയം അൽഖ്വയ്ദയ്ക്കും ഐസിസിനും സംഭവത്തിൽ പങ്കുള്ളതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. 2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യത്ത് വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്.













Discussion about this post