ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ ചാവേർ ആക്രമണത്തിന് ഉപയോഗിച്ച ഐ20 കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഈ കഴിഞ്ഞ മാസം ഒക്ടോബർ 29 ന് വൈകീട്ട് കാർ പുകപരിശോധനയ്ക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അന്ന് കാറിൽ മൂന്ന് പേർ യാത്ര ചെയ്തിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് സ്‌ഫോടനത്തിന് തൊട്ട് മുൻപും കാറിൽ 3 പേരുണ്ടായിരുന്നു.
ഡൽഹി സ്‌ഫോടനത്തിന് കാരണമായ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദ് കാർ വാങ്ങിയ ദിവസത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നാണ് വിവരം. ഒക്ടോബർ 29ന് വൈകീട്ട് 4.20ഓടെയാണ് മൂന്നുപേർ എച്ച്ആർ 26 സിഇ 7674 നമ്പറിലുള്ള കാറുമായി പുകപരിശോധന കേന്ദ്രത്തിലെത്തിയത്. . ഷർട്ട് ധരിച്ച ഒരാൾ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് കാണാം. മിനിറ്റുകൾക്ക് ശേഷം, ചാരനിറത്തിലുള്ള ടീ-ഷർട്ടും മറ്റൊരാൾ വെളുത്ത ടീ-ഷർട്ടും ബാക്ക്പാക്കും ധരിച്ച മറ്റ് രണ്ട് പുരുഷന്മാർ പ്രത്യക്ഷപ്പെടുന്നു. താടിയുള്ള രണ്ട് പുരുഷന്മാരിൽ ഒരാൾ താരിഖ് മാലിക് ആണെന്ന് സംശയിക്കുന്നു









Discussion about this post