പാകിസ്താനിലെ സമ്പദ് വ്യവസ്ഥമാത്രമല്ല രാജ്യത്തെ മൂല്യങ്ങളും വളരെയധികം അധഃപതിച്ചുവെന്നതിലേക്ക വിരൽ ചൂണ്ടി രാജ്യത്ത് നിന്ന് ഉയർന്നുവരുന്ന റിപ്പോർട്ടുകൾ. പാകിസ്താനിൽ പെൺകുട്ടികളെ ചൈനീസ് പുരുഷന്മാർക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ഒരു പ്രവണത വ്യാപകമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കടുത്ത ദാരിദ്ര്യവും പട്ടിണിയും പെൺകുട്ടികളെ വിൽക്കാൻ കുടുംബങ്ങളെ നിർബന്ധിതരാക്കുകയാണ്. വിവാഹമെന്ന വ്യാജേന ചെറിയ പെൺകുട്ടികളെ ചൈനയിലെ സമ്പന്നരായ ആളുകൾക്കാണ് വിൽക്കുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളാണ് ഇങ്ങനെ വിൽപ്പനച്ചരക്കാവുന്നതിൽ അധികവും. പെൺകുട്ടികളോടൊപ്പം സഹോദരങ്ങളെയും ചൈനയിലേക്ക് അയക്കുന്നുണ്ട്.
ബ്രൈഡ് മാർക്കറ്റ്’ എന്ന് വിളിക്കപ്പെടുന്നതിന് കൃത്യമായ സ്ഥലമില്ല. ചൈനീസ് ബ്രോക്കർമാർ പലപ്പോഴും പാകിസ്താനിലെ വിദൂര ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്ത് ദാരിദ്ര്യം നിറഞ്ഞ കുടുംബങ്ങളിലെ പെൺകുട്ടികളെ 700- 3,200 ഡോളറിന് (62,000 2,83 ലക്ഷം രൂപവരെ) വാങ്ങുന്നു. പ്രായം കുറഞ്ഞ-ശാരീരികാർഷണമുള്ള സുന്ദരികളായ പെൺകുട്ടികൾക്കാണ് ഉയർന്ന വില ലഭിക്കുന്നത്.
വിവാഹമെന്നാണ് പേരെങ്കിലും ചൈനയിലെത്തുമ്പോൾ ലൈംഗിക അടിമകളായാണ് ഇവർ മാറുന്നത്. ജോലിക്കാരിയായും മറ്റ് അപകടകരമായ സാഹചര്യത്തിലും ജീവിക്കാൻ 12-18 വയസ് വരെ പ്രായമുള്ള ഈ പെൺകുട്ടികൾ നിർബന്ധിതരാകുന്ന കാഴ്ചയാണ് ഉള്ളത്.
ദാരിദ്ര്യത്തിന് ശമനം വരുത്താൻ കുടുംബത്തിലെ പെൺകുട്ടികളെ വിൽക്കുന്ന പാകിസ്താന്റെ ഗതികേടിനെ രാജ്യത്തിന്റെ അടവായാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്.









Discussion about this post