വെള്ളക്കാരായ സ്ത്രീകൾക്ക് ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവം മാറിയെന്ന് നടൻ ആർ മാധവൻ. മുൻപ് അവർ ഇന്ത്യൻ പുരുഷന്മാരെ അവഗണിക്കുകയായിരുന്നു പതിവെന്ന് മാധവൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ വെള്ളക്കാരായ സ്ത്രീകൾ ഇങ്ങോട്ട് വന്ന് ഹലോ പറയുമെന്നും മാധവൻ പറയുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ പുരുഷന്മാർ വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവരെ കാണുന്ന വെള്ളക്കാരായ സ്ത്രീകൾ വളരെ ആശങ്കാകുലരായിരുന്നു. വെറുതെ പഞ്ചാരയടിക്കാനാണെന്ന് കരുതി വെള്ളക്കാരികൾ ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ ഇന്ന് ഇന്ത്യൻ പുരുഷന്മാരെ കാണുമ്പോൾ അവർ ബിസിനസുകാരാണെന്നും പണക്കാരാണെന്നും കരുതി ഇങ്ങോട്ടാണ് സമീപിക്കുന്നതെന്ന് മാധവൻ നർമ്മം കലർത്തി പറയുന്നു.









Discussion about this post