ശ്രീനഗർ : ജമ്മുകശ്മീർ ഉപതിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി ബിജെപി. 24,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ബിജെപി സ്ഥാനാർത്ഥി ദേവയാനി റാണ വിജയിച്ചത്. അന്തരിച്ച എംഎൽഎ ദേവേന്ദർ സിംഗ് റാണയുടെ മകളാണ് ബിജെപി സ്ഥാനാർഥിയായ മത്സരിച്ച ദേവയാനി. ദേവേന്ദർ സിംഗ് റാണയുടെ വിയോഗമാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. നിലവിൽ ഭാരതീയ ജനത യുവ മോർച്ചയുടെ ജമ്മു കശ്മീർ വൈസ് പ്രസിഡന്റ് കൂടിയാണ് ദേവയാനി റാണ.
ജമ്മു കശ്മീരിലെ നഗ്രോട്ട മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി ദേവയാനി റാണ ഏകദേശം 42,350 വോട്ടുകളാണ് നേടിയത്. ജമ്മു കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടി (ജെകെഎൻപിപി) പ്രസിഡന്റ് ഹർഷ് ദേവ് സിങ്ങിനെ 24,647 വോട്ടുകൾക്ക് ദേവയാനി പരാജയപ്പെടുത്തി. ജമ്മു ജില്ലയിലെ ഈ നിർണായക സീറ്റ് നിലനിർത്താനുള്ള അഭിമാന പോരാട്ടം ആയിരുന്നു ഇവിടെ ബിജെപി നടത്തിയത്.
ജെകെഎൻപിപി നേതാവ് ഹർഷ് ദേവ് സിംഗിനും നാഷണൽ കോൺഫറൻസ് (എൻസി) സ്ഥാനാർത്ഥി ഷമീം ബീഗത്തിനുമെതിരെ ആയിരുന്നു ദേവയാനി റാണ മത്സരിച്ചിരുന്നത്. ആദ്യഘട്ട മുതൽ എല്ലാ ഘട്ടങ്ങളിലും ദേവയാനി മികച്ച ലീഡ് നിലനിർത്തി. തന്റെ പിതാവിനോടുള്ള സ്നേഹം തനിക്കുള്ള അനുഗ്രഹമായി നൽകിയ നഗ്രോട്ടയിലെ എല്ലാ ജനങ്ങളോടും നന്ദി അറിയിക്കുന്നതായി ഫലപ്രഖ്യാപനത്തിനുശേഷം ദേവയാനി റാണ വ്യക്തമാക്കി.









Discussion about this post