Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

ജിസിഡിഎയുടെ ‘പണി’ ബ്ലാസ്റ്റേഴ്‌സിന്; കൊച്ചിയിൽ വാർത്താസമ്മേളനം മുടങ്ങി, സ്റ്റേഡിയം വാടകയിൽ വീണ്ടും തർക്കം

by Brave India Desk
Feb 21, 2026, 12:26 pm IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

ഐഎസ്എൽ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മിലുള്ള തർക്കം അടുത്ത തലത്തിലേക്ക്. സ്റ്റേഡിയം വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിനാണ് ജിസിഡിഎ അനുമതി നിഷേധിച്ചത്.

മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീം പരിശീലകനും താരങ്ങളും പങ്കെടുക്കേണ്ടിയിരുന്ന വാർത്താസമ്മേളനം കലൂർ സ്റ്റേഡിയത്തിലെ പ്രസ് കോൺഫറൻസ് ഹാളിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സമയം കഴിഞ്ഞിട്ടും ഹാൾ തുറന്നുനൽകാൻ അധികൃതർ തയ്യാറായില്ല. മാധ്യമപ്രവർത്തകരെ പ്രസ് റൂമിൽ നിന്ന് പുറത്താക്കുകയും മുറി പൂട്ടിയിടുകയും ചെയ്തു. ടീം പ്രതിനിധികൾ എത്തിയെങ്കിലും അധികൃതർ നിലപാടിൽ ഉറച്ചുനിന്നു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

നേരത്തെ സ്റ്റേഡിയം വാടക രണ്ട് ലക്ഷം രൂപയായി കുറച്ചുവെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള ബ്ലാസ്റ്റേഴ്‌സ് ഉടമകൾക്കൊപ്പം വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഓരോ മത്സരത്തിനും 4.25 ലക്ഷം രൂപ നൽകണമെന്ന പുതിയ ആവശ്യമാണ് ജിസിഡിഎ മുന്നോട്ടുവെച്ചിരിക്കുന്നത്. മുമ്പ് നൽകിയ ഉറപ്പ് അധികൃതർ ലംഘിച്ചതാണ് ക്ലബ്ബിനെ പ്രതിസന്ധിയിലാക്കിയത്.

സീസണിലെ നിർണ്ണായകമായ ആദ്യ ഹോം മത്സരത്തിന് തൊട്ടുമുമ്പ് ടീമിന്റെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള നീക്കമാണ് ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ആരാധകർ ആരോപിക്കുന്നു. കൊച്ചിയിൽ നിന്ന് ഹോം ഗ്രൗണ്ട് മാറ്റാനുള്ള ആലോചനകൾ ഉപേക്ഷിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും കലൂരിൽ തുടരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അധികൃതരുടെ ഈ സമീപനം ക്ലബ്ബിന്റെ ഭാവി തന്നെ ആശങ്കയിലാക്കുന്നു.

Tags: kerala blastersisl 2026
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അനാസ്ഥ ; മുംബൈ-ഗോവ ദേശീയപാത വൈകുന്നതിൽ കടുത്ത അമർഷവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

A-10 തണ്ടർബോൾട്ട് യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ ; ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് വലിയ നാശനഷ്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies