ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിന്ന് സുരക്ഷാ സേന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു കണ്ടെത്തി. ഒരു വീടിനു സമീപത്തു നിന്നുമാണ് 300 കിലോഗ്രാം വരുന്ന ഐഇഡി കണ്ടെത്തിയത്. തുടർന്ന് സുരക്ഷാസേന ഈ വീട്ടിലെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയ ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ ഐഇഡി തകർത്തു.
തനാമണ്ടി സബ് ഡിവിഷനിലെ അപ്പർ ബങ്കായ് ഗ്രാമത്തിലെ ഒരു വീടിന് സമീപമാണ് പതിവ് പട്രോളിംഗിനിടെ ഐഇഡി കണ്ടെത്തിയത്. ബോംബ് ഡിസ്പോസൽ സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കുകയായിരുന്നു. വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.









Discussion about this post