അമരാവതി : ആന്ധ്രാപ്രദേശിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 7 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകര നേതാവായ മാദ്വി ഹിദ്മയെ സുരക്ഷാസേന വെടിവെച്ചു കൊന്നിരുന്നു. ഈ ഓപ്പറേഷന്റെ തുടർച്ചയായി ഇന്ന് നടത്തിയ തിരച്ചിലിലാണ് 7 കമ്മ്യൂണിസ്റ്റ് ഭീകരരെ കൂടി വധിച്ചത്.
ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. മരിച്ചവരിൽ മൂന്ന് വനിതാ കമ്മ്യൂണിസ്റ്റ് ഭീകരരും ഉൾപ്പെടുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ കുപ്രസിദ്ധ ഭീകരനായ മേതുരി ജോഖ റാവു എന്ന ശങ്കർ ആണെന്ന് തിരിച്ചറിഞ്ഞതായി എപി ഇന്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലദ്ദ അറിയിച്ചു.
ശ്രീകാകുളം സ്വദേശിയായ ശങ്കർ ആന്ധ്ര ഒഡീഷ ബോർഡറിന്റെ ഇൻ ചാർജ് ആയിരുന്നു. സാങ്കേതിക കാര്യങ്ങൾ, ആയുധ നിർമ്മാണം, ആശയവിനിമയം എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ഭീകരനായിരുന്നു ഇയാൾ എന്ന് സുരക്ഷാസേന സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇതേ മേഖലയിൽ നടന്ന ഓപ്പറേഷനിലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്ന ഉന്നത നക്സൽ കമാൻഡർ മാദ്‌വി ഹിദ്മയും പങ്കാളിയും ഉൾപ്പെടെ ആറ് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചത്.









Discussion about this post