ജമ്മുകശ്മീരിൽ കശ്മീർ ടൈംസിന്റെ ഓഫീസിൽ റെയ്ഡ്. സ്റ്റേറ്റ് ഇൻവസ്റ്റിഗേഷൻ ഏജൻസിയാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. പരിശോധനയിൽ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി വിവരങ്ങളുണ്ട്. എകെ റൈഫിളുകൾ, പിസ്റ്റളുകൾ, അവയിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ, മൂന്ന് ഗ്രനേഡ് ലിവറുകൾ എന്നിവയാണ് കണ്ടെത്തിയത്.
ഇതിന് പിന്നാലെ പത്രത്തിനും അതിന്റെ പ്രമോട്ടർമാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തന്നൊണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ജമ്മുവിലെ റെസിഡൻസി റോഡിൽ സ്ഥിതി ചെയ്യുന്ന പത്രത്തിന്റെ ഓഫീസിൽ എസ്ഐഎ പരിശോധന നടത്തിയത്.
വേദ് ഭസിൻ സ്ഥാപിച്ച കശ്മീർ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുൻപും സ്ഥാപനത്തിൽ പല വിധത്തിലുള്ള പരിശോധനകൾ നടന്നിരുന്നു. നിലവിൽ ഓൺലൈൻ എഡിഷനായിട്ടാണ് പത്രത്തിന്റെ പ്രവർത്തനം











Discussion about this post