മൂന്നു വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം തൃക്കോവിൽവട്ടം സ്വദേശി 43കാരൻ വിനീഷ് ആണ് അറസ്റ്റിലായത്.വാത്സല്യം നടിച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കുട്ടിയുടെ രക്ഷിതാക്കൾ കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിലും മെഡിക്കൽ പരിശോധനയിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.













Discussion about this post