തിരുവനന്തപുരം : കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടന്നതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടന്നതായാണ് ആരോപണം. പരതിയെ തുടർന്ന് ജീവനക്കാർക്കെതിരെ തൃക്കാക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന 14 വയസ്സുള്ള അസാം സ്വദേശിനിയായ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. കുട്ടിക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലൈംഗീകാതിക്രമം നടന്നതായി വ്യക്തമായത്.
സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.











Discussion about this post