ന്യൂഡൽഹി : രാജ്യത്തെ പഠനത്തിൽ മിടുക്കരായ പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാക്കിയിരിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് പിഎം യംഗ് അച്ചീവേഴ്‌സ് സ്‌കോളർഷിപ്പ് അവാർഡ് സ്‌കീം എന്ന പ്രധാനമന്ത്രി യശസ്വി പദ്ധതി. മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (ഇബിസി), വിജ്ഞാപനം ചെയ്യപ്പെടാത്ത ഗോത്രങ്ങൾ (ഡിഎൻടി) എന്നിവയിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും കോളേജ് ഫീസും ലാപ്ടോപ്പിനുള്ള പണവും ഉൾപ്പെടെ നൽകുന്നതാണ് ഈ പദ്ധതി. പ്രധാനമന്ത്രി യശസ്വി യോജന പ്രകാരം, 9-ാം ക്ലാസ് മുതൽ ബിരുദം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഈ പദ്ധതി പ്രകാരം, വിദ്യാർത്ഥികൾക്ക് 1.25 ലക്ഷം രൂപ വരെയും പൈലറ്റ് പരിശീലനത്തിന് 3.72 ലക്ഷം രൂപ വരെയും സ്കോളർഷിപ്പുകൾ ലഭിക്കും.
പ്രധാനമന്ത്രി യശസ്വി യോജന പ്രകാരം, 1.25 ലക്ഷം രൂപ വരെയുള്ള സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാണ്. ഇതിനുപുറമെ, വ്യത്യസ്ത വിഭാഗങ്ങൾക്ക് 2 ലക്ഷം രൂപ വരെയുള്ള സ്കൂൾ, കോളേജ് ഫീസും ലാപ്ടോപ്പ് വാങ്ങുന്നതിനായി 45,000 രൂപയും ലഭിക്കും. 9-ാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കാണ് സഹായം ലഭ്യമാവുക.
പിന്നോക്ക വിഭാഗങ്ങളിലെ മികച്ച വിദ്യാർത്ഥികൾക്ക് പ്രീമിയം വിദ്യാഭ്യാസം നൽകുക എന്നതാണ് പി എം യശസ്വി പദ്ധതി ലക്ഷ്യമിടുന്നത്. 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 75,000 രൂപയും 11 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 1,25,000 രൂപയും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. കോളേജ് വിദ്യാഭ്യാസത്തിന്,
സ്വകാര്യ സ്ഥാപനങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ മുഴുവൻ ട്യൂഷൻ ഫീസ്.
സ്വകാര്യ ഫ്ലൈയിംഗ് ക്ലബ്ബിൽ നിന്ന് പൈലറ്റ് പരിശീലനത്തിന് 3.72 ലക്ഷം രൂപ.
താമസത്തിനും ഭക്ഷണത്തിനുമായി പ്രതിമാസം 3000 രൂപ.
പുസ്തകങ്ങൾക്കും സ്റ്റേഷനറികൾക്കും 5000 രൂപ.
45,000 രൂപ വിലയുള്ള ലാപ്‌ടോപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടർ, ആക്‌സസറികൾ, പ്രിന്ററുകൾ എന്നിവയും ഈ പദ്ധതി വഴി ലഭിക്കും.
പ്രധാനമന്ത്രി യശസ്വി സ്കീമിനുള്ള യോഗ്യതകൾ ഇവയാണ്,
അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടരുത്.
വിദ്യാർത്ഥി OBC, EBC അല്ലെങ്കിൽ DNT വിഭാഗത്തിൽ പെട്ട ആളായിരിക്കണം (SC/ST വിഭാഗത്തിൽ ഉൾപ്പെടുന്നില്ല).
മറ്റേതെങ്കിലും സ്കോളർഷിപ്പ് ലഭിക്കുന്നുണ്ടെങ്കിൽ അതിൽ ഒന്ന് ഉപേക്ഷിക്കണം.
ഒരേ കോഴ്‌സ് ആവർത്തിച്ചാൽ സ്‌കോളർഷിപ്പ് ലഭിക്കില്ല.
മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ രണ്ട് കുട്ടികൾക്ക് മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കൂ. ടോപ് ക്ലാസ് സ്‌കൂളുകളിലെ (10, 12 ക്ലാസുകളിൽ തുടർച്ചയായി 100% വിജയം നേടുന്ന) ഒബിസി/ഇബിസി/ഡിഎൻടി വിദ്യാർത്ഥികൾക്ക് മുൻ ക്ലാസിലെ അവസാന പരീക്ഷയിൽ ലഭിച്ച മാർക്ക് ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലൂടെ സ്കീമിന് അപേക്ഷിക്കാം.










Discussion about this post