നിങ്ങൾ ഒരു നല്ല ക്രിക്കറ്റ് ആരാധകൻ ആണെങ്കിൽ തീർച്ചയായിട്ടും ഒരു ഐപിഎൽ മത്സരം സ്റ്റേഡിയത്തിൽ പോയി കണ്ടിരിക്കണം എന്ന് പറയുകയാണ് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹെൻറിച്ച് ക്ലാസ്സെൻ. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരിൽ ഒരാളായ താരം പറഞ്ഞ അഭിപ്രായം എന്തായാലും ഇന്ത്യൻ ക്രിക്കറ്റിന് അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിനെ പുകഴ്ത്തിയ വാക്കുകൾ പറഞ്ഞ സൗത്താഫ്രിക്കൻ താരം മഹേന്ദ്ര സിംഗ് ധോണി സൃഷ്ടിക്കുന്ന ഓളം എത്രത്തോളം ഉണ്ടെന്നും പറഞ്ഞു.
വാക്കുകൾ ഇങ്ങനെ:
“നിങ്ങൾ ഒരു ക്രിക്കറ്റ് ആരാധകനാണെങ്കിൽ ഐപിഎൽ സ്റ്റേഡിയത്തിൽ പോയി കാണണം. ഒരു താതാരം ഇറങ്ങിവരുന്നത് കണ്ടാൽ തന്നെ അയാൾ ആരാണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. എംഎസ് ധോണി ഗ്രൗണ്ടിൽ ഇറങ്ങിയാൽ, നിങ്ങൾ ചെവിയിൽ വിരൽ വയ്ക്കേണ്ടി വരും. നിങ്ങൾക്ക് സ്വയം കേൾക്കാൻ പോലും കഴിയില്ല, ആ അനുഭബം അത് വിശദീകരിക്കാൻ പ്രയാസമാണ്.”
കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഹെൻറിച്ച് ക്ലാസ്സെനെ 23 കോടി രൂപക്ക് ആയിരുന്നു ഹൈദരാബാദ് നിലനിർത്തിയത്. ഈ സീസണിലും താരം സൺറൈസേഴ്‌സ് താരമായി തന്നെ കളത്തിറങ്ങും. അതേസമയം ഈ വർഷം ജൂണിൽ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചുരുന്നു. 33-ാം വയസിലാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ക്ലാസൻ കളി മതിയാക്കിയത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് വിരമിക്കൽ തീരുമാനമെടുത്തതെന്ന് ക്ലാസൻ വ്യക്തമാക്കി.
2018ലാണ് ക്ലാസൻ തന്റെ കരിയർ ആരംഭിച്ചത്. ഫെബ്രുവരി ഏഴ് ഇന്ത്യക്കെതിരായ ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. 60 മത്സരങ്ങളിൽ 2141 റൺസാണ് സമ്പാദ്യം. 174 റൺസാണ് ഉയർന്ന സ്‌കോരർ. 43.69 ശരാശരിയും 117.05 സ്‌ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. നാല് സെഞ്ചുറിയും 11 അർധ സെഞ്ചുറിയും അടങ്ങുന്നതാണ് ഏകദിന കരിയർ. 2018 ഫെബ്രുവരി 18ന് ഇന്ത്യക്കെതിരെ ടി20യിലും ക്ലാസൻ അരങ്ങേറ്റം നടത്തി. 58 ടി20 മത്സരങ്ങളിൽ നിന്ന് 1000 റൺസാണ് ക്ലാസനൻ നേടിയത്. 81 റൺസാണ് ഉയർന്ന സ്‌കോർ.









Discussion about this post