ധാക്ക : ബംഗ്ലാദേശിൽ ഭൂചലനം. തലസ്ഥാനമായ ധാക്കയിലും പരിസരപ്രദേശങ്ങളിലും ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 10 പേർ മരിച്ചു.
ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ മധ്യഭാഗങ്ങളിൽ കെട്ടിടങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച ബംഗ്ലാദേശിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം 32 മണിക്കൂറിനുള്ളിൽ ശനിയാഴ്ച മൂന്ന് ഭൂകമ്പങ്ങൾ കൂടി അനുഭവപ്പെട്ടു. ധാക്കയിൽ ശനിയാഴ്ച വൈകുന്നേരം രണ്ട് ഭൂചലനങ്ങൾ ഒന്നിനുപുറകെ ഒന്നായി അനുഭവപ്പെട്ടു.
ഭൂചലനങ്ങളിൽ ഒന്ന് തലസ്ഥാനത്തെ തിരക്കേറിയ ബദ്ദ പ്രദേശത്തിന്റെ ഉപരിതലത്തിന് താഴെയായിരുന്നുവെന്നും ബാക്കിയുള്ളത് നർസിങ്ഡിയിലാണെന്നും ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് (ബിഎംഡി) അറിയിച്ചു. ഭൂകമ്പത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും ബംഗ്ലാദേശ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.













Discussion about this post