ചണ്ഡീഗഡ് : ചണ്ഡീഗഡിന് ഒരു സ്വതന്ത്ര ഭരണാധികാരിയെ നിയമിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. പഞ്ചാബ് ഗവർണറുടെ ഭരണഘടനാപരമായ അധികാരം ഇല്ലാതാക്കിക്കൊണ്ട് ചണ്ഡീഗഡിന് മാത്രമായുള്ള സ്വതന്ത്ര ഭരണാധികാരിയെ നിയമിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാർ 2025 ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കും.
നിലവിൽ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്. പഞ്ചാബ് ഗവർണറുടെ ഭരണഘടനാ അധികാരപരിധിയിലാണ് ഇപ്പോൾ ചണ്ഡീഗഡ് ഉള്ളത്. ഡിസംബർ 1 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാർ ഭരണഘടന (131-ാം ഭേദഗതി) ബിൽ, 2025 അവതരിപ്പിക്കുകയും ബിൽ നിയമം ആവുകയും ചെയ്താൽ ചണ്ഡീഗഡിന് ഒരു സ്വതന്ത്ര ഭരണാധികാരിയെ ലഭിക്കുന്നതാണ്.
കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഒരുങ്ങുന്ന പുതിയ നിയമത്തിന് കീഴിൽ, ചണ്ഡീഗഡിന് പ്രത്യേക അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ കഴിയുന്നതാണ്. നിലവിൽ പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. എന്നാൽ പുതിയ നിയമം നടപ്പിലായാൽ മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളെപ്പോലെ, ലെഫ്റ്റനന്റ് ഗവർണറുടെ തലത്തിൽ ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്ററെ ചണ്ഡീഗഡിന് നിയമിക്കാം.











Discussion about this post