ന്യൂഡൽഹി : ഇന്ത്യയിൽ മുസ്ലിം വിഭാഗം അവഗണിക്കപ്പെടുകയാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി. ന്യൂയോർക്കിൽ പോലും ഒരു മുസ്ലിം മേയർ ആയിരിക്കുന്നു. പക്ഷേ ഇന്ത്യയിൽ മുസ്ലിം വിഭാഗത്തിന് ഒരു സർവകലാശാല വൈസ് ചാൻസലർ സ്ഥാനം പോലും ലഭിക്കുന്നില്ല എന്ന വർഗീയ പ്രസ്താവനയാണ് മൗലാന അർഷാദ് മദനി നടത്തിയത്. മൗലാനയുടെ ഈ വർഗീയ പ്രസ്താവനയെ കോൺഗ്രസ് പിന്തുണച്ചു.
ഡൽഹിയിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് രാജ്യത്തിന്റെ നിലവിലെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ ആശങ്ക തോന്നുന്നുവെന്ന് മൗലാന അർഷാദ് മദനി അഭിപ്രായപ്പെട്ടത്. “അൽ ഫലാഹ് സർവകലാശാലയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ വെറുതെ വിടരുത്, പക്ഷേ എന്തിനാണ് മുഴുവൻ സർവകലാശാലയെയും ലക്ഷ്യമിടുന്നത്? ഇന്ത്യയിൽ ലാറ്ററൽ എൻട്രി ഐഎഎസ് റിക്രൂട്ട്‌മെന്റിൽ മുസ്ലിം, ദളിത്, ആദിവാസി അല്ലെങ്കിൽ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ല. ഈ സർക്കാർ മുസ്ലീങ്ങളെയും ദളിതുകളെയും പിന്നോക്ക വിഭാഗങ്ങളെയും ഒഴിവാക്കുന്നു.” എന്നും മൗലാന അർഷാദ് മദനി അഭിപ്രായപ്പെട്ടു.
മൗലാന അർഷദ് മദനിയുടെ പ്രസ്താവനയെ ബിജെപി ശക്തമായി അപലപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ഇത്തരക്കാർ പ്രീണന ഗാനങ്ങൾ ആലപിക്കുന്നത് വളരെ മോശമാണ് എന്ന് ബിജെപി
വക്താവ് ഷഹ്‌സാദ് പൂനാവാല വ്യക്തമാക്കി. പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ തീവ്രവാദത്തിന് മറയായി പ്രവർത്തിക്കുകയാണ് ഇങ്ങനെയുള്ളവർ ചെയ്യുന്നത്. ഇന്ത്യയിൽ, എപിജെ അബ്ദുൾ കലാമിനെപ്പോലുള്ള ഒരു രാഷ്ട്രപതി പോലും മുസ്ലീം സമുദായത്തിൽ പെട്ടയാളായിരുന്നു. അർഷദ് മദനി ഇത് മറന്നോ? എന്നാൽ ഡൽഹി സ്‌ഫോടനത്തിലെ തീവ്രവാദികളെ പിടികൂടിയതുമുതൽ, തീവ്രവാദത്തിന് മതമില്ലെന്ന് പറയുന്നവർ തീവ്രവാദികൾക്ക് മറയായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത് എന്നും ബിജെപി
വക്താവ് വ്യക്തമാക്കി.











Discussion about this post