ന്യൂഡൽഹി : ഡിസംബർ 6 മുതൽ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള 14,000 കിലോമീറ്റർ പ്രദേശത്ത് NOTAM പുറപ്പെടുവിച്ച് ഇന്ത്യ. വിമാനങ്ങളുടെ സുരക്ഷയെയോ ആസൂത്രണത്തെയോ ബാധിക്കുന്ന നിർണായക സമയങ്ങളിൽ പൈലറ്റുമാർ , എയർലൈനുകൾ , എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പാണ് NOTAM അഥവാ വ്യോമ ദൗത്യങ്ങൾക്കുള്ള അറിയിപ്പ്. താൽക്കാലിക മാറ്റങ്ങളെക്കുറിച്ചോ അപകടങ്ങളെക്കുറിച്ചോ അറിയിക്കാൻ ഈ അറിയിപ്പുകൾ ഉപയോഗിക്കുന്നു.
NOTAM പുറപ്പെടുവിച്ചു കഴിഞ്ഞാൽ ആ പ്രത്യേക പ്രദേശം വ്യോമ നിരോധിത മേഖലയായി മാറുന്നതാണ്. നിലവിൽ ഡിസംബർ 6 മുതൽ 8 വരെയാണ് ഇന്ത്യ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള 14,000 കിലോമീറ്റർ പ്രദേശത്ത് NOTAM പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഇന്ത്യൻ സായുധ സേന ഈ മേഖലയിൽ ശക്തമായ ഒരു സൂപ്പർസോണിക് മിസൈൽ പരീക്ഷിച്ചേക്കാമെന്നാണ് ലഭിക്കുന്ന സൂചന.
നേരത്തെ, 2025 ഒക്ടോബർ 15 മുതൽ 17 വരെ ബംഗാൾ ഉൾക്കടലിൽ മിസൈൽ പരീക്ഷണത്തിനായി ഇന്ത്യ NOTAM പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ കാലയളവിൽ, ഏകദേശം 1,480 കിലോമീറ്റർ പ്രദേശം മാത്രമാണ് പറക്കലില്ലാത്ത മേഖലയായി പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യൻ കരസേന, നാവികസേന , വ്യോമസേന എന്നിവയുടെ സംയുക്ത ത്രിശൂൽ അഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു അന്ന് NOTAM പ്രഖ്യാപിച്ചിരുന്നത്.









Discussion about this post