മുംബൈ : മുംബൈ പാൽഘറിലെ വസായ് വെസ്റ്റ് പ്രദേശത്ത് ക്ലോറിൻ വാതക ചോർച്ച. വിഷവാതക ചർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രൂക്ഷമായ മഞ്ഞ-പച്ച നിറത്തിലുള്ള പുക പ്രദേശത്ത് പരന്നിട്ടുണ്ട്. ശ്വാസതടസ്സം മൂലം 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാതക ചോർച്ചയെ തുടർന്ന് ജനങ്ങൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട്, ഓക്കാനം, കണ്ണുകളിൽ കടുത്ത അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടു.
അപകട വിവരം ലഭിച്ചയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ഓക്സിജൻ മാസ്കുകൾ ധരിച്ച്, ചോർന്നൊലിക്കുന്ന സിലിണ്ടർ നീക്കം ചെയ്ത് ജനവാസ മേഖലയിൽ നിന്ന് അകലെയുള്ള ഒരു ഡ്രെയിനിന് സമീപം നിർവീര്യമാക്കി.
സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. വാതക ചോർച്ചയിൽ നിന്ന് കൂടുതൽ ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിഭ്രാന്തരാകരുതെന്നും മുൻകരുതൽ നടപടിയായി പ്രദേശത്ത് കുറച്ച് സമയത്തേക്ക് അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.









Discussion about this post