അഫ്ഗാനിസ്താനുമായി ഉള്ള ബന്ധം അവസാനിച്ചെന്ന് തുറന്നടിച്ച് പാകിസ്താന്‍. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാംപരാജയപ്പെട്ടെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് പറഞ്ഞത്.അഫ്ഗാനിൽനിന്ന് നല്ല മാറ്റത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. എല്ലാ പരിധികളുംലംഘിക്കപ്പെടുന്നതുവരെ പ്രതീക്ഷ എപ്പോഴും നിലനില്‍ക്കണം. എന്നാല്‍ ഇന്ന്, ഞങ്ങള്‍ അവരെപൂര്‍ണ്ണമായും എഴുതിത്തള്ളുകയാണ്, അവരില്‍ ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് പാക്പ്രതിരോധ മന്ത്രി വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ പാകിസ്താന്‍ ആക്രമണം നടത്തിയതിനെയും ഖ്വാജആസിഫ് ന്യായീകരിച്ചു. ഞങ്ങള്‍ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യാറുണ്ട്, എന്നാല്‍, സാധാരണക്കാര്‍ ഒരിക്കലും ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങള്‍ക്ക് പാരമ്പര്യവും പെരുമാറ്റച്ചട്ടങ്ങളുംഅച്ചടക്കവുമുള്ള ഒരു സൈന്യമുണ്ട്. പെരുമാറ്റച്ചട്ടമോ പാരമ്പര്യങ്ങളോ ഇല്ലാത്തതാലിബാനെപ്പോലെ ഒരു അസംഘടിത കൂട്ടമല്ല ഞങ്ങൾ എന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം പാക് വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടെന്നുംഉചിതമായ മറുപടി നൽകുമെന്നുമാണ് താലിബാൻ്റെ പ്രതികരണം. തങ്ങളുടെപരമാധികാരത്തിനുമേലെ പാകിസ്താൻ നടത്തിയ കടന്നാക്രമണമെന്നാണ് താലിബാൻ ഭരണകൂടംവിശേഷിപ്പിച്ചത്. ‘ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായിഅപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത്നിയമാനുസൃതമായ അവകാശമാണ്, തക്ക സമയത്ത് ഉചിതമായി പ്രതികരിക്കും’ താലിബാൻവക്താവ് സബീഹുള്ള മുജാഹിദ് സോഷ്യൽമീഡിയയിൽ പോസ്‌റ്റു ചെയ്‌ത പ്രസ്താവനയിൽപറഞ്ഞു.











Discussion about this post